p t thomas against pinaray vijayan

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായതിനെതിരെ പി.ടി തോമസ് രംഗത്ത്.

ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് 2009ല്‍ പിണറായി വിജയന്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ പിണറായി വിജയന് എതിരെ അന്ന് കേരളാ സര്‍ക്കാരിനുവേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വെ ആയിരുന്നു.

അദ്ദേഹം തന്നെ ഇപ്പോള്‍ കേസിലെ പ്രതിയായ പിണറായി വിജയനുവേണ്ടി ഹാജരാകുന്നത് അഭിഭാഷകനെന്ന നിലയിലുള്ള ഗുരുതരമായ സ്വാഭാവദൂഷ്യവും കേസ് അട്ടിമറിക്കാനുള്ള പിണറായിയുടെ ഹീനതന്ത്രവുമാണെന്ന് പി.ടി തോമസ് ആരോപിച്ചു.

അന്ന് ലാവലിന്‍ കേസ് അന്വേഷിച്ചിരുന്നത് സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആയ നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയാണ്. ലോക്നാഥ് ബഹ്റയും ഹരീഷ് സാല്‍വെയും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഹരീഷ് സാല്‍വെയ്ക്ക് പിണറായി വിജയന്‍ ഈ കേസ് നല്‍കിയിരിക്കുന്നത്.

എങ്ങനെയും കേസില്‍നിന്നും രക്ഷപ്പെടാനുള്ള അവസാന അടവാണ് പിണറായി പയറ്റുന്നത്. ഹരീഷ് സാല്‍വെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട് എന്ന് നന്നായി അറിയാവുന്ന സിബിഐ ഇതുവരെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ല. പിണറായിയെ രക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും സിപിഐഎമ്മും നടത്തുന്ന ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്നും് പി.ടി.തോമസ് വിമര്‍ശിച്ചു.

Top