ലോക കേരള സഭയ്ക്കായി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ല; വ്യക്തമാക്കി സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം: ലോക കേരള സഭയ്ക്കായി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തെറ്റിധാരണ കാരണമാണ് ചിലര്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തു നടത്തുന്ന ധൂര്‍ത്തിന്റെ ഭാഗമാകാനില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനമാണ് ദുബായിയില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി, പ്രതിപക്ഷം, സ്പീക്കര്‍ എന്നിവരുടെ ചെലവുകള്‍ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഫെബ്രുവരി 15,16 തീയതികളില്‍ ദുബായിയില്‍ മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാദമി ഹാളിലുമാണ് സമ്മേളനം നടക്കുന്നത്.

Top