പീഡനക്കേസ്; പി.കെ. ശശിക്കെതിരായ നടപടികള്‍ അതിന്റെ വഴിക്ക് നടക്കുമെന്ന് സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ നടപടികള്‍ അതിന്റെ വഴിക്ക് നടക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

സാമാജികര്‍ക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും ലഭിക്കില്ലെന്നും നിയമസഭാ സമ്മേളനം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ചേരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രളയം ദുരിതം വിതച്ച കേരളത്തെ പുന സൃഷ്ടിക്കാനുതകുന്ന നവീനമായ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കുന്നതില്‍ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സഭയുടെയും അതുവഴി ജനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ എല്ലാവരും വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top