സാമ്പത്തിക തട്ടിപ്പ്: പി.സതീശന്റെ ശബ്ദരേഖ പുറത്ത്

satheesan

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ജോലി വാദ്ഗാനം ചെയ്ത് സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ പണമിടപാട് നടത്തിയതായി തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. വിമാനത്താവളത്തിലെ അക്കൗണ്ട്‌സ് വകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെങ്കിലും ഇന്റര്‍വ്യൂകള്‍ മാറ്റിവെച്ചെന്നും വാങ്ങിയ പണം തിരിച്ചു നല്‍കാമെന്നും പി.സതീശന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ യുവാവാണ് സതീശന്റെ തട്ടിപ്പിനിരയായത്. പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന കൂടി ഉറപ്പിച്ചാണ് പണം വാങ്ങിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഏഴ് തസ്തികകള്‍ സിപിഎമ്മിനായി നീക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സതീശന്റെ വാദം. പറഞ്ഞ തിയതിയായിട്ടും അഭിമുഖത്തിനുളള അറിയിപ്പോ മറ്റു വിവരങ്ങളോ ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് പണം നല്‍കിയ യുവാവ് സതീശനെ വിളിച്ചത്.

അതേസമയം, കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം. പരാതിയുമായി സമീപിക്കുന്നവരോട് തെളിവുകൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെടുകയാണെന്നാണ് ഇരകളുടെ ആരോപണം. പരാതികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ സതീശനെ ഇപ്പോള്‍ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Top