നിപ വൈറസ് ; അനാവശ്യമായ ആശങ്ക വേണ്ടെന്ന് ജനങ്ങളോട് ഗവര്‍ണര്‍

p.-sadhasivam

കോഴിക്കോട്: നിപ വൈറസിനെ കുറിച്ച് അനാവശ്യമായ ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. നിപ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്കപ്പെടാതിരിക്കുവാനാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും സംസ്ഥാനത്തെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top