പി.ശശിയെ എഐഎല്‍യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.

ലൈംഗികാരോപണത്തെ തുടര്‍ന്ന് നേരത്തെ, സിപിഎമ്മില്‍ നിന്നു പുറത്താക്കിയ പി.ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എടുത്തിരുന്നു. പിന്നീട് ലൈംഗികാരോപണക്കേസില്‍ ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Top