ആരോഗ്യ,ഭവന നിര്‍മാണ മേഖലകളില്‍ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയെന്ന് ഗവര്‍ണര്‍

sadasivam

തിരുവനന്തപുരം: ആരോഗ്യ, ഭവന നിര്‍മാണ മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ വികസനത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമോ മതപരമോ ആയ വിദ്വേഷങ്ങള്‍ക്കോ തീവ്രവാദത്തിനോ ജനാധിപത്യത്തില്‍ സ്ഥാനമില്ല. ഒരു ദരിദ്ര രാഷ്ട്രത്തില്‍ നിന്നും പുരോഗതയുടെ ചവിട്ടു പടികള്‍ കയറാന്‍ ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ദാരിദ്ര്യത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ നമ്മള്‍ ഭക്ഷ്യോത്പാദനത്തില്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top