പി എസ് എ ഗ്രൂപ്പ് സിട്രോന്‍ ബ്രാന്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

ഫ്രഞ്ച് നിര്‍മാതാക്കളായ പി എസ് എ ഗ്രൂപ്പ് സിട്രോന്‍ ബ്രാന്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഇതിന്റെ ഔപചാരിക അവതരണം ഏപ്രില്‍ മൂന്നിന് ചെന്നൈയില്‍ നടക്കും.പി എസ് എ ഗ്രൂപ് മാനേജിങ് ബോര്‍ഡ് ചെയര്‍മാന്‍ കാര്‍ലോസ് ടവാരെസ്, സിട്രോന്‍ ബ്രാന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിന്‍ഡ ജാക്‌സന്‍, എക്‌സിക്യൂട്ടീവ് പ്രസിഡന്റും ഇന്ത്യ – പസഫിക് മേഖല മേധാവിയുമായ ഇമ്മാനുവല്‍ ഡിലെ, സിട്രോന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചാര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ ഇന്ത്യന്‍ വിപണിക്കായുള്ള ആദ്യ കാറും പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിലൂടെ ആയിരിക്കും സിട്രാന്‍ വിപണിയില്‍ എത്തുന്നത് എന്നാണ് സൂചന. സി ത്രീ എയര്‍ക്രോസ് അല്ലെങ്കില്‍ സി ഫൈവ് എയര്‍ക്രോസ് ആയിരിക്കും സിട്രോന്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കുക. രാജ്യാന്തര വിപണികളില്‍ ‘സി ത്രീ എയര്‍ക്രോസി’നു കരുത്തേകുന്ന 1.6 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെയൊണ് ഇന്ത്യയിലും എത്തുക.20 പി എസോളം കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ‘സി ഫൈവ് എയര്‍ക്രോസിനും 1.6 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നൊയാണ് ഉളളത്. 150 പി എസ് കരുത്താണ് ഈ എന്‍ജിന്‍ നല്‍കുന്നത്.സി കെ ബിര്‍ല ഗ്രൂപ്പുമായി ചേര്‍ന്നാണ് പി എസ് എ ഗ്രൂപ് ഇന്ത്യയില്‍ പുതിയ സിട്രാന്‍ അവതരിപ്പിക്കുന്നത്.

Top