P Rajeev’s statement

P RAJEEV

കൊച്ചി: സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓര്‍ക്കുന്നത് നല്ലതാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്.

സിപിഐ -സിപിഐഎം വിമതരെ ചേര്‍ത്ത് ലയനസമ്മേളനം നടത്തിയ ഉദയംപേരൂരിലെ നടക്കാവില്‍ സംഘടിപ്പിച്ച ബഹുജന റാലിയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.രാജീവ്.

ഉദയം പേരൂരില്‍ നിന്നും ഒരു സിപിഐഎം അംഗം പോലും പുറത്ത് പോയിട്ടില്ല. പോയത് അംഗത്വം പുതുക്കാതെ പുറത്ത് പോയവരും നടപടിക്ക് വിധേയരായവരുമാണ്.

ജില്ലയില്‍ തന്നെ ആകെ സിപിഐയിലേക്ക് പോയത് ഏഴുപേര്‍ മാത്രമാണ്. അതില്‍ അഞ്ചുപേരും കോതമംഗലത്ത് നിന്നായിരുന്നു. എന്നാല്‍ അവിടെ ഇരുന്നൂറോളം പേരാണ് സിപിഐ വിട്ട് സിപിഐഎമ്മിലേക്ക് വന്നത്.

ഇപ്പോഴും ഒട്ടേറെ സിപിഐ നേതാക്കള്‍ തങ്ങളെ വിളിച്ചോ എന്ന മട്ടിലാണ് സിപിഐഎമ്മിനെ സമീപിക്കുന്നത്. സിപിഐഎം വ്യക്തികളുടെ പാര്‍ട്ടിയല്ല.

എത്ര വലിയ നേതാവായാലും അവര്‍ പാര്‍ട്ടിയുടെ പ്രതീകം മാത്രമാണ്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അനുഭവിച്ചിട്ടുളള എണ്ണമറ്റ ത്യാഗങ്ങളുടെ ഒരു തരിപോലും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു നേതാവാണ് ഉദയംപേരൂരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടുളളത്. ഇതിനുളള മറുപടിയാണ് ബഹുജന റാലിയില്‍ പങ്കെടുത്ത വന്‍ ജനാവലിയെന്നും പി.രാജീവ് പറഞ്ഞു.

Top