കാലാഹരണപ്പെട്ട വ്യവസായ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് പി രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വ്യവസായം വരാതിരിക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളില്‍ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയില്‍ പരിഗണിച്ചില്ല. നോട്ടീസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയില്‍ ആണെന്നും അത്തരം വിഷയങ്ങള്‍ സഭയില്‍ പരിഗണിക്കാന്‍ അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ വിശദമാക്കി.

 

 

Top