കിറ്റക്‌സ് വിഷയം അതീവ ഗൗരവകരമെന്ന് പി രാജീവ്

തിരുവനന്തപുരം: കിറ്റെക്സ് വിഷയം അതീവ ഗൗരവമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. തന്റെ നിര്‍ദേശപ്രകാരമാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്സിലെത്തിയത്.

കിറ്റെക്സ് മാനേജ്മെന്റുമായി സംസാരിച്ചുവെന്നും വ്യവസായ വകുപ്പില്‍ മിന്നല്‍പരിശോധനകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നാടിന് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

 

Top