പ്രചാരണം നയിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് പി രാജീവ്

P RAJEEV

പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് പി രാജീവ്.

ഇന്ത്യയിലെ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലയ്ക്കു വാങ്ങാന്‍ ബിജെപി 5,000കോടി രൂപയാണ് മുടക്കിയത്. ഇത്തരം മാധ്യമങ്ങള്‍ പൊതുവാര്‍ത്തകള്‍ നല്‍കി വിശ്വാസ്യത നേടി ബിജെപിയുടെ പ്രചാരണം ഏറ്റെടുക്കുകയാണ്. നുണ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ബിജെപിയുടെ പ്രചാരണരീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യു ട്യൂബിനെ ആദ്യം വിലയ്ക്കു വാങ്ങി. എന്നാല്‍ മോദിക്ക് ഇത്തരത്തില്‍ ഇനി പണം മുടക്കേണ്ട ആവശ്യമില്ല. അത് നേരത്തേ ചെയ്തുകഴിഞ്ഞു. റിലയന്‍സിന്റെ ജിയോയും യു ട്യൂബും തമ്മില്‍ കരാറായിട്ടുണ്ട്. അതിന് റഫേല്‍ ഇടപാടിലെ പണം ഉപയോഗിക്കാം.

ഇത്തരം തന്ത്രങ്ങളെ ശക്തമായി നേരിടാന്‍ ഇടതുപക്ഷത്തിനു കഴിയണം. ഇത്തരം ദുരുപയോഗത്തെ തുറന്നു കാണിക്കുമ്പോള്‍ത്തന്നെ നവ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താനും ശ്രമം വേണമെന്നും പി രാജീവ് വ്യക്തമാക്കി.

Top