p rajeev-godfather-goonda activity

കൊച്ചി: കൊച്ചിയിലെ ഗൂണ്ടാസംഘങ്ങളുടെ തലതൊട്ടപ്പന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ അലി ഹുസൈന്‍ ആണെങ്കില്‍ ഗോഡ്ഫാദര്‍ ജില്ലാസെക്രട്ടറി പി രാജീവ് ആണെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍.

സക്കീര്‍ ഹുസൈനും രാജീവുമായുള്ള ബന്ധം ലോകപ്രസിദ്ധമാണ്. അര്‍ഹതയും സംശുദ്ധിയുമുള്ള നിരവധി പേര്‍ കളമശേരിയില്‍ ഉണ്ടെങ്കിലും സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തുന്നത് രാജീവ് ആണെന്നും ജയശങ്കര്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഏരിയാ സെക്രട്ടറി ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് രാജീവിനറിയാം. രാജീവ് മാനനഷ്ടക്കേസ് കൊടുത്താലും ഇത് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

കൊച്ചിയിലെ ഗൂണ്ടാത്തലവനായ കറുകപ്പള്ളി സിദ്ദിഖിന്റെ ഭാര്യയെ പാര്‍ട്ടിയുടെ നവമാധ്യമ വിംഗിന്റെ തലപ്പത്ത് നിയോഗിച്ചതും രാജീവിന്റെ താല്‍പര്യപ്രകാരമാണ്. രാജീവ് അറിയാതെ എറണാകുളം സിപിഐമ്മില്‍ ആരെയും സംരക്ഷിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ രാജീവിന്റെ പങ്ക് പുറത്തുവരേണ്ടതുണ്ട്.

Top