p rajeev – cpm – poster – election

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. സിപിഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് തൃപ്പൂണിത്തുറയിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ ഒരുകൂട്ടം യുവാക്കള്‍ പ്രകടനവും നടത്തി.

രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രാജീവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് എടുത്തത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കെയാണ് രാജീവിനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.

Top