പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം; പി രാജീവ്

തിരുവനന്തപുരം: പി സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റർ അക്രമണത്തിൽ അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വ്യക്തമാക്കി.

അതേസമയം പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.

Top