സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്; സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം

CPM

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം. അറസ്റ്റില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് അറസ്റ്റിലായ രണ്ട് ചെറുപ്പക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഇക്കാര്യം ഇതുവരെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പി.മോഹനന്‍ വ്യക്തമാക്കി

സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നു.

Top