ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് : പ്രതികളെ കോടതി വെറുതേ വിട്ടു

കൊച്ചി: ആലപ്പുഴ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികളേയും വെറുതേവിട്ടു. വി.എസ്.അച്യുതാന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടത്.

വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന എസ്.എഫ്.ഐ. മുന്‍ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ ലതീഷ് ബി. ചന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി. സി.പി.എം. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു രണ്ടാംപ്രതിയാണ്. സി.പി.എം. അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.

2013 ഒക്ടോബർ 31നാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയുമായിരുന്നു. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറിൽ സിപിഐഎം പ്രവർത്തകരെ പ്രതികയാക്കി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാംപ്രതി. കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സിപിഐഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. ഇവരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Top