ജില്ലാ കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചു ; പി കെ ശശിയെ തിരിച്ചെടുത്തു

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ തിരിച്ചെടുത്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ശശിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമായത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശി നല്ല പ്രവര്‍ത്തനം കാഴ്ചവച്ചെന്നായിരുന്നു ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും നിര്‍ദേശിച്ചിരുന്നത്.

നവംബര്‍ 26നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Top