P K Kunjalikkutty’s statement on Land transaction controversy

Kunhalikkutty

തിരുവനന്തപുരം: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് തിരിച്ചടിയല്ലെന്ന് മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി കൈമാറുന്നതിന് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. കേസില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ല. 2015ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ശുപാര്‍ശ നല്‍കുക മാത്രാണ് താന്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂമി കൈമാറ്റം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Top