p.k kunhalikutty statement about yoga

മലപ്പുറം: യോഗയും നിലവിളക്കും കൊളുത്തുന്നത് ഒന്നായി കാണേണ്ടതില്ലെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷര്‍ പികെ കുഞ്ഞാലിക്കുട്ടി. ആരെയും ഒന്നിനെയും നിര്‍ബന്ധിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്.

വ്യക്തിയുടെ വിശ്വാസം അനുസരിച്ച് ഈ കാര്യത്തില്‍ നടപടിയെടുക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ ഒരു പരിശീലന മുറയായതിനാല്‍ മതാതീതമായി കാണണം.

പൊതു പ്രാര്‍ത്ഥനകള്‍ മതേതരമായിരിക്കണമെന്നും യോഗയെ വര്‍ഗീയവത്കരിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന യോഗാ ദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എല്ലാ മതവിശ്വാസികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാകണം യോഗ അഭ്യാസം സംഘടിപ്പിക്കേണ്ടതെന്ന് ഷൈലജ പറഞ്ഞിരുന്നു.കീര്‍ത്തനം ചൊല്ലിയ ഉദ്യോഗസ്ഥരെ മന്ത്രി ശാസിക്കുകയും ചെയ്തു.

യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. . യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടികളില്‍ നിന്ന് യോഗയെ മോചിപ്പിച്ചാലേ വലിയോരു വിഭാഗം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരീരത്തിനും മനസ്സിനും ബലം നല്‍കുന്ന വ്യായമമുറയാണ് യോഗയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top