നെഹ്റു ഗാന്ധിക്ക് പറ്റിയ തെറ്റ്; ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചേനെ; കൃഷ്ണദാസ്

തിരുവനന്തപുരം: ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് പി. കെ കൃഷ്ണദാസ്. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും പി. കെ കൃഷ്ണദാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഹിന്ദുവാണെന്ന് ഗാന്ധിജി അഭിമാനിച്ചിരുന്നുവെന്നും, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി..

Top