കൈക്കൂലി കേസ്; പി കെ ബീനയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കൈക്കൂലി കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ച ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജിയാണ് സസ്‌പെന്റ് ചെയ്തത്.

അതേസമയം ബീനയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

2014 ല്‍ ആധാരം എഴുത്തുകാരനായ ടി.ഭാസ്‌കരനോട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 5000 രൂപ മുന്‍കൂട്ടി നല്‍കണമെന്ന് പ്രതി പരാതിക്കാരനെ ഭീക്ഷണിപെടുത്തിയത് ഏറെ ഗൗരവമുള്ളതെന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമം 111,155 പ്രകാരം 7 വര്‍ഷം തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപയുമായിരുന്നു ശിക്ഷ.

കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു ഇത്.

Top