P Jayaran against Police actions in Kannur

കൊച്ചി: മന്ത്രി കെ.കെ ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സിപിഎം രംഗത്ത്. മതഭ്രാന്തന്മാരുടെ പ്രചാരണങ്ങളെ സഹായിക്കുന്ന നിലപാടാണ് കണ്ണൂരില്‍ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു.

പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് നടപടി സംഘപരിവാര്‍ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണ്. ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നിഷേധിച്ച നടപടി പൊലീസ് പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14ന് നടത്താനിരുന്ന ഓണാഘോഷ സമാപന സമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14ന് മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. എന്നാല്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഴക്കുന്ന്,തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.

Top