മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പി ജയരാജന്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

ഭാസ്‌കരനെതിരെ പാര്‍ട്ടിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കുറച്ച് പ്രയാസപ്പെടുമെന്നും പി ജയരാജന്‍ അറിയിച്ചു.

അതേസമയം മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ ദളിത് സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന പരാതി അവാസ്തവമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോ പാര്‍ട്ടിക്കോ പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

Top