വെട്ടേറ്റ വടകര സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിനെ ജയരാജന്‍ സന്ദര്‍ശിച്ചു ; മാദ്ധ്യമങ്ങളെ ഒഴിവാക്കി

കോഴിക്കോട് ; വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ സന്ദര്‍ശിച്ചു. വിവരമറിഞ്ഞെത്തിയ മാദ്ധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു സന്ദര്‍ശനം. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് നസീര്‍ പറഞ്ഞതായി പി.ജയരാജന്‍ അവകാശപ്പെട്ടു.

മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന നസീറിനെ അക്രമിച്ചതിന് പിന്നില്‍ സി.പി.എമ്മാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനിടയിലാണ് നസീറിനെ കാണാനായി പി. ജയരാജന്‍ എത്തിയത്. സി.പി.എം നേതാക്കള്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. ജയരാജന് പിന്നാലെ നസീറിനെ സന്ദര്‍ശിച്ച മുരളീധരന്‍ അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ചു.

സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നായിരുന്നു വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന നസീറിന്റെ മൊഴി.

അതേസമയം കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top