പി ജയരാജന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും ; നൂറ് പേര്‍ രക്തം ദാനം നല്‍കും

വടകര: വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഒന്‍പതുമണിയോടെ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് കോഴിക്കോട് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

നോമിനേഷന്‍ കൊടുക്കുന്ന ശനിയാഴ്ച പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തോടൊപ്പം ജനസേവനവും എന്ന മുദ്രാവാക്യം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും നടത്താനാണ് തെരഞ്ഞടുപ്പ് കമ്മറ്റിയുടെ തീരുമാനം.

Top