ആര്‍എസ്എസ് ശാഖകളില്‍ പരിശീലനം നേടുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജയരാജന്‍

jayarajan

കണ്ണൂര്‍: ആര്‍എസ്എസ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആര്‍എസ്എസ് ശാഖയിലെ കായിക പരിശീലനത്തിന്റെ കാര്യം ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയെന്നും ഇത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പി ജയരാജന്‍ പറഞ്ഞു.

പ്രസംഗത്തിനെതിരെ ശോഭ സുരേന്ദ്രന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. ആര്‍ എസ്എസ് ശാഖകളില്‍ പരിശീലനം നേടുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

Top