പാനൂരില്‍ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച് പി ജയരാജന്‍

p jayarajan

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസും വീടുകളും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് ഇരുവരും സ്ഥലത്തെത്തിയത്.

മുസ്ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എം. വി ജയരാജന്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകള്‍ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.

നാട്ടില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തില്‍പ്പെട്ടവരുടെ കടകളും തകര്‍ക്കപ്പെട്ടു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം. വി ജയരാജന്‍ വ്യക്തമാക്കി.

 

Top