പി ജയരാജന് ഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പൊലീസ്

p jayarajan

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് പൊലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കും. ഇന്റലിജന്‍സിന്റെയും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.

ജയരാജന്‍ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐജിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജന്‍ അറിയിച്ചതായാണു വിവരം.

പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ.

Top