p jayarajan statement

കണ്ണൂര്‍ : തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുക എന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യമാണ് പുറത്തുവരുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

അഴിമതിയും തട്ടിപ്പും നടത്തിയിരുന്ന യുഡിഎഫിന്റെ പ്രഥമലക്ഷ്യം ഇത്തരത്തിലെ കള്ളക്കേസുകളായിരുന്നു. ജയില്‍ ഉപദേശക സമിതിയില്‍ അംഗമായിരുന്നു താന്‍. അങ്ങനെയാണ് ജയിലില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നതും.

എന്നാല്‍, തന്നെ കുടുക്കാന്‍ ശ്രമം നടന്നത് അന്നത്തെ ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നെന്നും പി.ജയരാജന്‍ പറഞ്ഞു.

തനിക്കെതിരായ ഗൂഢനീക്കം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പങ്കും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.

സെന്‍കുമാറാണ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. അലക്‌സാണ്ടര്‍ ജേക്കബ് കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ തിരുവഞ്ചൂര്‍ പറയുന്നത് എല്ലാം പൊളിയും അദ്ദേഹം പറഞ്ഞു.

കള്ളക്കേസ് എടുത്ത് കുടുക്കുകയായിരുന്നു യഡിഎഫിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top