രാഷ്ട്രീയ നിലപാടില്ല, ശ്രീനിവാസന്‍ പഴയ എബിവിപിക്കാരനെന്ന് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനാണ് അദ്ദേഹം. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, ശ്രീനിവാസന്റെ അഭിനയത്തില്‍ തനിക്ക് നല്ല അഭിപ്രായമാണ്. അത് ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Top