p jayarajan – party – condinue

jayarajan

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാനാണ് തീരുമാനമെന്ന് കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച ജയരാജന്‍ വടകരയില്‍ സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴുള്ളത്.

പാര്‍ട്ടിക്കെതിരായുള്ള നീക്കത്തെ ചെറുക്കും. തനിക്കുള്ള ചുമതലയും ഉത്തരവാദിത്തവും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

പതിനാറ് വര്‍ഷം മുമ്പ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് പാര്‍ട്ടിയുടേയും വൈദ്യശാസ്ത്രത്തിന്റേയും ഫലപ്രദമായ ഇടപെടലുകൊണ്ടാണ്. പാര്‍ട്ടിയും പാര്‍ട്ടിക്ക് അതീതമായ പ്രസ്ഥാനങ്ങളും വ്യക്തികളും തനിക്ക് പിന്തുണ നല്‍കിയെന്നും ജയരാജന്‍ പറഞ്ഞു.

ഓരോ അടിയും കിട്ടുമ്പോള്‍ അതിവേഗം ഉയരുന്ന ഫുട്‌ബോളുപോലെ ഓരോ ആക്രമണവും പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ സഹായിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞു.

Top