P Jayarajan – P.K Ragesh – congress

കോഴിക്കോട്: കോണ്‍ഗ്രസ് പുറത്താക്കിയ പി.കെ.രാഗേഷുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിച്ചു മുന്നോട്ട് പോകാന്‍ തയാറാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഗേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിലപാട് മാറ്റിയാല്‍ അദ്ദേഹവുമായി ഇടതു മുന്നണി സഹകരിക്കും.

ഉദുമയിലും മഞ്ചേശ്വരത്തും കോണ്‍ഗ്രസ്-ബിജെപി ധാരണയിലാണ് മുന്നോട്ട് പോകുന്നത്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ കോണ്‍ഗ്രസ് സഹായിക്കാനും ഉദുമയില്‍ കെ.സുധാകരനെ ബിജെപി സഹായിക്കാനുമാണ് രഹസ്യ ധാരണ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ താന്‍ പ്രചാരണത്തിനിറങ്ങുമെന്നും പി.ജയരാജന്‍ പറഞ്ഞു.

Top