തന്നെ മത്സരിപ്പിക്കേണ്ടത് സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്ന് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും പി ജയരാജന്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി പി ജയരാജന്‍.

തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ലെന്നും തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന കമ്മറ്റിയാണെന്നും ജയരാജന്‍ പ്രതികരിച്ചു.

താനുള്‍പ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചര്‍ച്ച പോലും സിപിഎമ്മില്‍ തുടങ്ങിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താന്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Top