പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശം; കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു

K K Rema

വടകര: പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപിഐ നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.

പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് കെകെ രമയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയിരുന്നത്.

വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുവാനും കെ.കെ രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Top