P jayarajan in court

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തനിക്കെതിരെ യുഎപിഎ ചുമത്തിയത് ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

കതിരൂര്‍ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങാനെത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കേസില്‍ പെടുത്താനുള്ള ആസൂത്രിത നീക്കമാണിത്. മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിനു കൂട്ടു നില്‍ക്കുകയാണ്. സിപിഎം പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് തന്നെ പ്രതിചേര്‍ത്തതെന്നും ജയരാജന്‍ ആരോപിച്ചു.

ആര്‍എസ്എസ് അയച്ച കത്ത് ഗൂഢാലോചനയുടെ തെളിവാണ്. കെട്ടിച്ചമച്ച കേസിനെ പാര്‍ട്ടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ജയരാജന്‍ പറഞ്ഞു.

Top