p jayarajan – cbi – kathiroor manoj case

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നുണ പരിശോധനയ്ക്ക് താന്‍ തയ്യാറല്ലെന്ന് സിബിഐയെ ജയരാജന്‍ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ കഴിയില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

അതേസമയം ചോദ്യം ചെയ്യലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും ജയരാജനെ പൂര്‍ണമായും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സിബിഐ വ്യക്തമാക്കി. അതിനിടെ ജയരാജന്റെ റിമാന്റ് കാലാവധി അടുത്ത മാസം എട്ടുവരെ തലശേരി സെഷന്‍സ് കോടതി നീട്ടി. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ജയരാജന്‍ തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.

Top