P Jayarajan against RSS

കണ്ണൂര്‍: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

ആര്‍എസ്എസ് പ്രചാരകന്‍മാര്‍ കണ്ണൂരില്‍ മനഃപൂര്‍വം അക്രമം അഴിച്ചുവിടുകയാണെണെന്ന് ജയരാജന്‍ പറഞ്ഞു.

കൂത്തുപറമ്പ് ചെറുവഞ്ചേരിയില്‍ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ അശോകന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശോകനെ അപായപ്പെടുത്താനായിരുന്നു ആര്‍എസ്എസ് പദ്ധതി. നാട്ടുകാര്‍ ഓടിയെത്തിയതു കൊണ്ടാണ് അതു നടക്കാതെ പോയത്. അശോകനെ കൊലപ്പെടുത്തുമെന്നു മുമ്പും ആര്‍എസ്എസുകാര്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

Top