p jayarajan against rss shiksha varg

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍.

നടുവില്‍ വളപട്ടണം ഹയര്‍സെക്കന്ററി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജയരാജന്‍ വെളുപ്പെടുത്തി.

ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ജയരാജന്‍ പറയുന്നു.

എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക എന്ന് പരിശീലകര്‍ക്കുള്ള നിര്‍ദ്ദേശ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

Top