p jayarajan against rss

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത കുറുക്കന്‍മാരാണ് ആര്‍എസ്എസ് പ്രചാരകരെന്ന് പി. ജയരാജന്‍.

ജനസേവനമാണ് ലക്ഷ്യമെങ്കില്‍ പ്രചാരകര്‍ രാത്രിയില്‍ മാത്രമെന്തിനാണ് പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. പോലീസിന് പിടികൂടാനാവാത്ത പ്രചാരകരെ ജനം പിടികൂടണമെും ജയരാജന്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ ആര്‍എസ്എസ് തിരശ്ശീലയ്ക്കു പിന്നിലിരുന്നു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ രഹസ്യ പൊലീസ് സംവിധാനത്തിന് പോലും ആര്‍എസ്എസിനെക്കുറിച്ച് അറിയില്ല.

രാജ്യത്തിനു വേണ്ടി ജനങ്ങള്‍ക്കു വേണ്ടി എന്നു നിരന്തരം പറയുന്ന ഇവര്‍ കുറുക്കന്മാരെപ്പോലെ രാത്രി കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവരാണ്. നമ്മുടേത് പോലുള്ള ജനാധിപത്യ സംവിധാനത്തില്‍ എന്തിനാണ് ഇത്തരത്തില്‍ ഒളിച്ചിരുന്നു പ്രവര്‍ത്തിക്കുന്നതെന്നും പി ജയരാജന്‍ ചോദിച്ചു.

അശാന്തിയുണ്ടാക്കുന്ന ഇത്തരം രഹസ്യവേഷങ്ങളെ ജനം പിടികൂടണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Top