p jayarajan against rss

കണ്ണൂര്‍: കേരളത്തില്‍ സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സി.പി.ഐ.എം. പ്രതിജ്ഞാബദ്ധമായി സഹകരിക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

25 ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നും, പതിമൂന്നോളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖാ പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20 സ്‌കൂളുകളിലും ശാഖ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധ നടപടിയാണ് ആര്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നതെന്നും അത് സംബന്ധിച്ച നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top