പി ജയരാജനെതിരെ വ്യാജ പ്രചരണം, നാലു പേര്‍ അറസ്റ്റില്‍

jayarajan

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവര്‍ എന്ന വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ , മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് , മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി അനസ് കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം , എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയത്. എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top