മീശ പിരിച്ച് ആക്ഷന്‍ ഹീറോ; പുതിയ മേക്ക് ഓവറുമായി ഭാവഗായകന്‍

സോഷ്യല്‍ മീഡിയകളില്‍ വൈറലായി മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റേ മേക്ക് ഓവര്‍ ഫോട്ടോ. മസില്‍ പിടിച്ച് ബുള്‍ഗാന്‍ താടിയും പിരിച്ച മീശയുമായി ആക്ഷന്‍ ഹീറോ കണക്കെ നില്‍ക്കുന്ന ഈ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വർഷം കഴിയുംതോറും ചെറുപ്പമാവുന്ന ശബ്ദമാണ് പി ജയചന്ദ്രന്റേതെന്ന് അദ്ദേഹത്തിന്റെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ശബ്ദം മാത്രമല്ല അദ്ദേഹത്തിന്റെ ശരീരവും ചെറുപ്പമാവുകയാണ് എന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ ഫോട്ടോ. ആരാധകരും ഗായകന്റെ പുതിയ ചിത്രത്തെ ഏറ്റെടുത്തു. നിരവധി സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

76 വയസ്സുണ്ടെങ്കിലും അദ്ദേഹത്തിന്റെ മധുരമായ ശബ്ദം പോലെ തന്നെ പ്രായം തോന്നിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഹോളിവുഡ് നടന്റെ ഛായ ഉണ്ടെന്നും ആക്ഷന്‍ ഹീറോ പോലെയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഭാവഗായകന്റെ പുതിയ ലുക്കിലെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Top