നിഷാ ജോസ് കെ. മാണി ജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ പിന്തുണയ്ക്കും : പി.ജെ. ജോസഫ്

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി.ജെ. ജോസഫ്. നിഷാ ജോസ് കെ. മാണി ജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍(എം)സമവായം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പാര്‍ട്ടി ഭരണഘടന ലംഘിച്ച് 3 മിനിട്ടു കൊണ്ടാണു ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ് കെ. മാണി വിഭാഗം ചെയര്‍മാന്‍ പാര്‍ട്ടിക്കു ബാധ്യതയാണ്. വിപ്പു നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരില്‍ നിന്നും എടുത്തു കളഞ്ഞെന്നും ജോസഫ് വ്യക്തമാക്കി.

Top