പിജെ ജോസഫിനെ നേരില്‍ കാണും. . .വ്യക്തമാക്കി ജോസ് ടോം

പാലാ: പിജെ ജോസഫിനെ നേരില്‍ കാണുമെന്ന് വ്യക്തമാക്കി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്ത്.

രണ്ടില ചിഹ്നം കിട്ടാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകര്‍ കൂവി വിളിച്ചത് ശരിയല്ലെന്നും ജോസ് ടോം പറഞ്ഞു.

അതേസമയം, ജോസഫിനെതിരെ പ്രവര്‍ത്തകര്‍ നടത്തിയ കൂവല്‍ ആസൂത്രിതമായിരുന്നെന്നാണ് ജോസഫ് പക്ഷം ആരോപിക്കുന്നത്. കൂവാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ആളെ ഇറക്കിയെന്നും രണ്ടില ചിഹ്ന തര്‍ക്കത്തില്‍ തങ്ങള്‍ക്കുണ്ടായ വിജയത്തെ കൂവി തോല്‍പിക്കാനാകില്ലെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.

Top