ജോസഫ് വിഭാഗം അയയുന്നു ; പാലായില്‍ ജോസ് പക്ഷവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന്

കോട്ടയം : പാലായില്‍ ജോസ് കെ മാണി വിഭാഗവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.ജെ ജോസഫ് വിഭാഗം. ഒരുമിച്ച് പോകണമെന്ന യുഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് ജോസഫ് വിഭാഗം ഇപ്പോള്‍ അയഞ്ഞത്. ശനിയാഴ്ച പാലായില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് പങ്കെടുക്കും.

ജോസ് ടോമിന്റെ വാഹന പ്രചാരണയോഗത്തിന് തുടക്കം കുറിക്കാന്‍ സംസ്ഥാന യുഡിഎഫ് നേതാക്കള്‍ ശനിയാഴ്ച പാലായില്‍ എത്തുന്നുണ്ട്.

അന്ന് ജോസഫിനും ജോസ് കെ മാണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി തുടര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. ജോസഫിനെതിരെ ഒരു തരത്തിലുള്ള പ്രകോപനങ്ങളും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ ജോസ് പക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രതിഛായയിലെ ലേഖനത്തിലും കണ്‍വെന്‍ഷനിലെ കൂകി വിളിയിലും ജോസഫ് വിഭാഗത്തിന് പ്രതിഷേധമുണ്ട്.

Top