P.F money withdrawal new finance department rule

ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്) അംഗങ്ങള്‍ക്ക് കാലാവധിക്കുമുമ്പ് അക്കൗണ്ട് നിര്‍ത്തലാക്കി തുക പിന്‍വലിക്കാനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

വരിക്കാരായി ചേര്‍ന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനും ചികിത്സക്കും അക്കൗണ്ട് നിര്‍ത്തലാക്കാന്‍ ഇതോടെ കഴിയും.

അക്കൗണ്ട് ഉടമ, ഭാര്യ, ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് ഗുരുതരമായ രോഗങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിക്ഷേപത്തുക പിന്‍വലിക്കാം.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് രസീത് ഹാജരാക്കിയാലും അക്കൗണ്ട് അവസാനിപ്പിച്ച് തുക പിന്‍വലിക്കാനാകും.

Top