p chithamparam-note ban

ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ താനായിരുന്നു ധനമന്ത്രിയെങ്കില്‍ രാജിവെയ്ക്കുമായിരുന്നുവെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരം.

ഞാനാണ് ധനമന്ത്രിയെങ്കില്‍ നോട്ട് പിന്‍വലിക്കല്‍ ചെയ്യാന്‍ പാടില്ലെന്ന് പ്രധാനമന്ത്രിയോട് പറയും. അതിന്റെ വരും വരായ്കകള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. എന്നിട്ടും അദ്ദേഹം തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഞാന്‍ രാജിവെക്കുമെന്നും ചിദംബരം പറഞ്ഞു.

മോദി കരുതുന്നതുപോലെ കള്ളനോട്ടും കള്ളപ്പണവും ഇത് കൊണ്ട് പരിഹരിക്കപ്പെടില്ലെന്നും നഗരവാസികള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്ക് മാറിയേക്കാമെന്നത് മാത്രമാണ് ഇതിന്റെ ഗുണമെന്നും ചിദംബരം അറിയിച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ചിദംബരം പറഞ്ഞു.

Top