തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി അനാവശ്യമായി വാചകക്കസര്‍ത്ത് നടത്തുകയാണെന്ന് ചിദംബരം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദി അനാവശ്യമായി വാചകക്കസര്‍ത്ത് നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ വലിയ കാര്യമായി പറയുന്ന മോദി, ബി.ജെ.പി നേതാക്കള്‍ തന്നെ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ പറ്റിയോ നോട്ട് നിരോധനത്തെ പറ്റിയോ ഒന്നും പറയാത്തതെന്താണെന്നും ചിദംബരം ചോദിച്ചു.

പ്രചാരണം അവസാനിക്കും മുമ്പെങ്കിലും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങുമോ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച്, അതും ബി.ജെ.പിയുടെ തന്നെ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ മോദി മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എണ്ണി പറഞ്ഞ് വോട്ട് പിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ പദ്ധതിയായ നോട്ട് നിരോധനത്തെ കുറിച്ചും, ജി.എസ്.റ്റി നടത്തിപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കട്ടേയെന്നും ചിദംബരം വ്യക്തമാക്കി.

Top