പി ചിദംബരത്തെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച അദ്ദേഹത്തെ സിബിഐ കോടതിയില്‍ ഹാജരാക്കും.

അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെ ചിദംബരത്തെ സിബിഐ അദ്ദേഹത്തിന്റെ ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്.

Top